ന്യൂയോർക്: തുടർച്ചയായി ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളുംനടത്തി പ്രകോപിപ്പിക്കുന്ന കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി അമേരിക്കണ് പ്രസിഡന്റ് ട്രമ്പ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ ഏഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെ കിം മിസൈൽ പരീക്ഷണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർച്ചയായ ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നടത്തി പ്രകോപിപ്പിക്കുന്ന ഉത്തരകൊറിയയ്‌ക്കെതിരെ സൈനീക നടപടിയെ കുറിച്ച് പോലും അമേരിക്ക ചിന്തിക്കുന്ന അവസരമാണ് ഇത്.
ഇതിനെപ്പറ്റി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ ചൈനയിലെത്തി ചർച്ച തുടങ്ങിയ സാഹചര്യത്തിൽ ശക്തിയേറിയ റോക്കറ്റ് എൻജിനാണ് ശനിയാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്.ദീർഘദൂര മിസൈൽ പരീക്ഷണം നടത്തുന്നതിൽ ഉത്തരകൊറിയക്ക് ഐക്യരാഷ്ട്ര സഭയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്നാണ് ഇത്തരം പരീക്ഷണങ്ങൾ.രാജ്യത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ വിപ്ലവകരമായ മുന്നേറ്റമായാണ് കിം ഇതിനെപ്പറ്റി പറഞ്ഞത്. എന്നാൽ നടന്നത് മിസൈൽ പരീക്ഷണമാണെന്നും കിമ്മിനെതിരെ നടപടി വേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Post Your Comments