ന്യൂയോര്‍ക്ക്: സ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്‌സിനേക്കാള്‍ താത്പര്യം സെക്‌സ് ചാറ്റിങ്ങിലാണെന്ന് പഠനം. പ്രൊഫസർ എറിക് റെെസിന്റെ നേതൃത്വത്തിൽ ലോസ് ആഞ്ജലിസിലെ സൗത്തേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിങ്ങാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും ഇഷ്ടപ്പെടുന്നത്.
11- 13 വരെ പ്രായമുള്ള വിദ്യാർത്ഥികൾ സ്മാർട് ഫോൺ ഉപയോഗിച്ച് നടത്തുന്ന ചാറ്റിംഗിൽ ദിവസവും 100 സെക്സ് മെസേജുകൾ വരെ കൈമാറുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത ലൈംഗികബോധം വളർത്താൻ ചെറു പ്രായത്തിലെ ചാറ്റിംഗ് കാരണമാകുമെന്നും ഇത് ഭാവിയിൽ ലൈംഗിക വൈകൃതമായി പരിണമിക്കുമെന്നും ഗവേഷകർ പറയുന്നു. കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ഫോണ്‍ രക്ഷിതാക്കള്‍ നിരന്തരം ഉപയോഗിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നുണ്ട്.
Post Your Comments