Kerala

സംസ്ഥാനത്ത് വിശാലഹിന്ദു ഐക്യം അനിവാര്യമെന്ന് കെആര്‍ ഗൗരിയമ്മ

ആലപ്പുഴ: കേരളത്തില്‍ വിശാല ഹിന്ദുഐക്യം ആവശ്യമെന്ന് മുന്‍ മന്ത്രിയും ജെ.എസ്.എസ്. നേതാവുമായ കെ.ആര്‍. ഗൗരിയമ്മ. കേരളത്തില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതില്‍ ഹിന്ദു ഐക്യവേദി മുന്‍കൈയെടുക്കണമെന്നാണു ഗൗരിയമ്മ ആഹ്വാനം ചെയ്തത്.

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. നേരത്തെ ജെ.എസ്.എസ്. സംസ്ഥാന അധ്യക്ഷനായിരുന്ന രാജന്‍ ബാബു ഗൗരിയമ്മയെ എസ്.എന്‍.ഡി.പിയുമായി ബന്ധിപ്പിച്ച് എന്‍.ഡി.എയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഗൗരിയമ്മ താല്‍പര്യം കാണിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button