![indian-youth-in-US-accussed](/wp-content/uploads/2017/03/indian-youth-in-US-accussed.jpg)
വാഷിങ്ടണ്‍: സ്വന്തം മാതാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ 17 വയസുകാരന്‍ പിടിയിലായതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഇന്ത്യന്‍ സമൂഹം. അര്‍ണവ് ഉപ്പലപതി ആണ് പോലീസിന്റെ പിടിയിലായത്.
കൊലപാതകത്തിന് ഒരുവര്‍ഷത്തിനുശേഷമാണ് തീര്‍ത്തും അപ്രതീക്ഷിതമായി മകനാണ് കൊലപാതകി എന്നു പോലീസ് കണ്ടെത്തിയത്. ഡുക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന 51 വയസുകാരിയായ നളിനി തെല്ലപ്രോലു ആണ് കൊല്ലപ്പെട്ടത്. 2015 ഡിസംബര്‍ 17 നാണ് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ നളിനിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവദിവസം സ്‌കൂളില്‍ നിന്ന് താന്‍ വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്റിക് കവര്‍തലയില്‍ മൂടിയ നിലയില്‍ മാതാവിന്റെ മൃതദേഹം കാര്‍പോര്‍ച്ചില്‍ കിടക്കുകയായിരുന്നു എന്നാണ് അന്ന് മകന്‍ മൊഴി നല്‍കിയത്. മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. മൃതദേഹം തറയിലായിരുന്നങ്കിലും കാലുകള്‍ പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്‍സീറ്റിലായിരുന്നു. പിന്നീട് പോലീസ് അന്വേഷണം പുരോഗമിച്ചപ്പോഴും മകനെക്കുറിച്ച് സംശയമൊന്നും തോന്നിയിരുന്നില്ല. അന്വേഷത്തില്‍ മകന്‍ ഏറെ താല്‍പര്യം കാണിക്കുകയും പോലീസുമായി ഇതുസംബന്ധിച്ച് നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാല്‍ വീടിന്റെ കോമ്പൗണ്ടിലേക്ക് മകനല്ലാതെ ആരും പ്രവേശിച്ചിട്ടില്ലെന്ന സൂചനയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് 17 വയസുകാരനായ അര്‍ണവ് ഉപ്പലപതി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് പ്രകോപനമെന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പരോള്‍ കിട്ടാത്ത ജീവപരന്ത്യം തടവുവരെ ലഭിക്കുന്ന വകുപ്പാണ് അര്‍ണവിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.
Post Your Comments