സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി. അമേരിക്കക്കാർക്ക് ഈ പേര് കേൾക്കുമ്പോൾ തന്നെ പൈശാചികമായ പലതും ഓർമ വരും. അമേരിക്കയെ ഭയത്തിൽ നിറച്ച കൊലയാളി. 40 വർഷത്തിലേറെ അയാൾ അമേരിക്കൻ പൊലീസിനെ വട്ട് കളിപ്പിച്ചു. കൊലപാതകങ്ങൾ ചെയ്ത് അമേരിക്കയെ വിറപ്പിച്ചു.
സാമുവല്‍ ലിറ്റിലെന്ന ഈ 80കാരന്‍. 93 പേരുടെ ജീവനാണ് ഇല്ലാതാക്കിയത്. അതും അതിക്രൂരമായി പീഡിപ്പിച്ച്, ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയായിരുന്നു ഓരോ കൊലപാതകങ്ങളും. ബോക്സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്. 2012ലാണ് ഇയാള്‍ മയക്കുമരുന്ന് കേസില്‍ ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളിലെ പൈശാചികനെ ലോകം തിരിച്ചറിഞ്ഞത്.
93 പേരെ താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സാമുവല്‍ തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ചുരുങ്ങിയത് 50പേരെങ്കിലും ഇയാളുടെ പൈശാചികമായ ക്രൂരതക്കിരയായിട്ടുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വെളിപ്പെടുത്തുന്നത്. അപാരമായ ഓർമ ശക്തിയാണ് ഇയാൾക്കുള്ളത്. പ്രായം തളർത്താത്ത ഇയാളുടെ ഓർമയിൽ ഞെട്ടി പൊലീസ്.
1970നും 2005നും ഇടയിലാണ് സാമുവല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. 50 കൊലക്കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാളുടെ കുറ്റസമ്മതങ്ങള്‍ വിശ്വസനീയമാണെന്നും എഫ്ബിഐ പറയുന്നു. കൊലപാതകത്തെക്കുറിച്ചും കൊലപാതക രീതിയെക്കുറിമുള്ള എല്ലാ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ പസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ബന്ധുക്കളെയും തേടിയാണ് എഫ്ബിഐ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
സാമുവല്‍ കൊലപ്പെടുത്തിയ ചിലരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും സാമുവല്‍ വരച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ എല്ലാ വിവരങ്ങളും സാമുവലിന് മനപാഠമാണ്. കൊലപാതകം നടത്തിയ തീയതി, സ്ഥലം, അവര്‍ ധരിച്ച വസ്ത്രം എന്നിവയെല്ലാം സാമുവല്‍ ഓര്‍ത്തെടുക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നു. കൊല്ലപ്പെട്ടവര്‍ ആര്‍ക്കും തന്നെ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ബോക്‌സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്.
1940 ജൂൺ 7ന് ജോർജിയയിലെ റെയ്നോൾഡ്സിൽ ആണ് ലിറ്റിലിന്റെ ജനനം. വേശ്യ ആയിരുന്ന അമ്മ ചെറുപ്പത്തിൽ തന്നെ ഇയാളെ ഉപേക്ഷിച്ചിരുന്നു. ബാല്യത്തിൽ തന്നെ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നയാളാണ്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും മാത്രമായിരുന്നു ബാല്യം നിറയെ. ചെറുപ്പത്തിൽ തന്നെ ക്രിമിനൽ മനോഭാവമുള്ളയാളായിരുന്നു. ലിറ്റിൽ വളർന്ന സാഹചര്യമാണ് അവനെ അങ്ങനെ ആക്കിത്തീർത്തത്.
പല തവണ പിടിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. ജയിലിൽ കിടക്കുമ്പോൾ ചിത്രരചനയിലും ലിറ്റിലിന് കമ്പമുണ്ടായിരുന്നു. ചുമരിൽ നിരവധി ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. മയക്കുമരുന്നിന് അടിമയായവർ, ലൈംഗിക തൊഴിലാളികൾ, വീടുകളിൽ നിന്നും അകന്ന് കഴിയുന്നവർ എന്നിവരെയായിരുന്നു ലിറ്റിൽ ഇരയാക്കിയിരുന്നത്.
Post Your Comments