Kerala

സ്ത്രീകളെ അവഹേളിച്ച എംഎല്‍എയ്ക്ക് ചുട്ടമറുപടി നല്‍കി ബൃന്ദ കാരാട്ട്

പാലക്കാട്: സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് ചുട്ട മറുപടി നല്‍കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്നാണ് എംഎല്‍എ ആക്ഷേപിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നും ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പറയുകയുണ്ടായി.

സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചത്. പുരുഷന്‍മാര്‍ വെറുതെ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് താന്‍ പറയുന്നില്ലെന്നും ബൃന്ദ പറഞ്ഞു. അട്ടപ്പാടി പോലുള്ള ആദിവാസിമേഖലകളില്‍ മദ്യപാനത്തെയും മദ്യമാഫിയയെയും പിന്തുണയ്ക്കരുത്. സ്ത്രീകള്‍ അവകാശങ്ങള്‍ പോരാടി നേടിയെടുക്കേണ്ട സമയമാണിത്. അതിനുവേണ്ടി പോരാടണമെന്നും ബൃന്ദ പറഞ്ഞു.

കണ്ണീരോടെയിരിക്കേണ്ടവരല്ല അവര്‍. ആദിവാസിമേഖലകളില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്ന് കേള്‍ക്കാന്‍ തയ്യാറാകണം. അതിന് തയ്യാറല്ലാത്തവര്‍ക്ക് ആദിവാസികളോട് സംസാരിക്കാന്‍ അവകാശമില്ലെന്നും ബൃന്ദ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്ത് കൂലിവാങ്ങുന്നവരായി മാത്രം സ്ത്രീകള്‍ ഒതുങ്ങരുത്. അട്ടപ്പാടിയില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button