KeralaNews

മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന സൂചനയോടെ വെള്ളാപ്പള്ളി

 

കോഴിക്കോട്: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ.മുന്നണിയില്‍ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാര്‍ഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി എങ്ങനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.മുന്നണിമര്യാദകളുടെ ലംഘനമാണ് നടന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ബിഡിജെഎസ് കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണെന്നും ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് കരുതേണ്ട എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button