IndiaNews

സ്വരം മയപ്പെടുത്തി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെ വർഗീയ ചുവയുള്ള പരാമർശങ്ങളിലൂടെ സ്ഥിരം വിവാദനായകനായിരുന്ന യോഗി ആദിത്യനാഥ് സ്വരം മയപ്പെടുത്തുന്നു? അനാവശ്യമായ പ്രസ്താവനകൾ ഒഴിവാക്കുക എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ആദിത്യനാഥ് പാർട്ടി പ്രവർത്തകർക്കു നൽകിയ നിർദേശം. ഉത്തർപ്രദേശിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽപ്പെട്ടവരോട് യാതൊരുവിധ വേർതിരിവുകളും കാട്ടില്ലെന്ന ഉറപ്പും മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ യോഗി ആദിത്യനാഥ് നൽകി.

തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരിൽ അറിയപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരസ്ഥാനത്തേക്ക് എത്തുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വിതച്ചിരുന്നു. അതിനിടെയാണ് സമവായത്തിന്റെയും സമഭാവനയുടെയും ശബ്ദമായുള്ള ആദിത്യനാഥിന്റെ രംഗപ്രവേശം.

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെ സാക്ഷി നിർത്തി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള 44 അംഗ മന്ത്രിസഭ ഉത്തർപ്രദേശിൽ അധികാരമേറ്റത്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലക്നൗവിലെ കാൻഷിറാം സ്മൃതി ഉപവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button