Technology

വൻ ഡിസ്‌കൗണ്ടുമായി ആപ്പിൾ: കാര്‍ഡ് മുഖേന വമ്പൻ കാഷ് ബാക്ക് ഓഫര്‍

ആപ്പിളിന്റെ അംഗീകൃത ഓഫ്‌ലൈന്‍ റീടെയ്‌ലര്‍മാര്‍ 4 ഇഞ്ച് ഐഫോണ്‍ എസ്ഇയുടെ 16 ജിബി മോഡല്‍ 19,999 രൂപയ്ക്ക് വില്‍ക്കുന്നതായി ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ കൊണ്ട് ഐഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോൾ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. 5000 രൂപ കസ്റ്റമര്‍ക്ക് കാഷ് ബാക്ക് ആയി ലഭിക്കും.24,999 രൂപയ്ക്കാണ് 16ജിബി ഐഫോണ്‍ എസ്ഇ വില്‍ക്കുന്നത്. 5000 രൂപ കാഷ് ബാക്ക് ആകുമ്പോഴാണ് വില 19,999 രൂപയായി കുറയുന്നത്.

Axis Bank, Citibank, HDFC Bank, HSBC, ICICI Bank, Indusind Bank, Kotak, RBL Bank, SBI, Standard Chartered, UBI, Yes Bank എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും Axis Bank, Citibank, HDFC Bank, HSBC, ICICI Bank, Indusind Bank, Kotak, RBL Bank, Standard Chartered, Yes Bank എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉള്ളവർക്ക് മാത്രമാണ് ഓഫർ നൽകുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം ഓഫറുകള്‍ സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button