ടോൾ ബൂത്തിൽ നൽകാൻ പണം ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് നൽകിയപ്പോൾ കാർഡിൽ നിന്നും ഈടാക്കിയത് 40 ലക്ഷം രൂപ. മൈസൂരുവിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന മൈസുരു സ്വദേശിയായ ഒരു ഡോക്ടറാണ് ടോൾ ബൂത്തിൽ ഡെബിറ്റ് കാർഡ് നൽകിയത്. ഗുണ്ഡമി ടോൾ ബൂത്തിലാണ് സംഭവം.
ടോൾ ബൂത്തിൽ എത്തിയപ്പോൾ ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത ഡോക്ടർ പാസ്‌വേഡ് എൻട്രി ചെയ്ത് ടോൾ റസീപ്റ്റും വാങ്ങി യാത്ര തുടരുകയായിരുന്നു.പണം പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നപ്പോഴാണ് ഡോക്ടർ സംഭവം ശ്രദ്ധിക്കുന്നത്. രികെ ടോൾ ബൂത്തിലേക്ക് വന്ന ഡോക്ടർ സംഭവിച്ച കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും ടോൾ ബൂത്ത് ജീവനക്കാർ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് കോട്ട പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകുകയും പോലീസ് ഇടപെട്ടപ്പോൾ അബദ്ധം പിണഞ്ഞതാണെന്നും തുക ചെക്കായി നൽകാമെന്നും ടോൾ ബൂത്ത് അധികൃതർ അറിയിക്കുകയായിരുന്നു.
Post Your Comments