ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിയ്ക്കാവുന്ന തരത്തില്‍ ദേശീയ പൊതു യാത്രാ കാര്‍ഡ് വ്യാപിപ്പിയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒരു കാര്‍ഡ് എന്ന ആശയത്തിലൂടെയാണ് പൊതു യാത്രാ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഭാവിയില്‍ ഈ കാര്‍ഡുകള്‍ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് ഉപയോഗിയ്ക്കാവുന്ന സംവിധാനവും കേന്ദ്ര പരിഗണനയിലുണ്ട്.
ആദ്യ ഘട്ടമായി ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. 2022ഓടെ ഡല്‍ഹി മെട്രോയുടെ എല്ലാ ലൈനുകളിലും ഈ സേവനം ലഭ്യമാക്കും. വിവിധ ബാങ്കുകള്‍ കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നല്‍കിയ റുപേ കാര്‍ഡുകളാണ് ഇപ്പോള്‍ പൊതു യാത്രാ കാര്‍ഡുകളായി ഉപയോഗിയ്ക്കുന്നത്. ഇത് ഉപയോഗിച്ച് മെട്രോയില്‍ യാത്ര ചെയ്യാനാകും. ഇതേ സംവിധാനം ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലും ഉപയോഗിച്ച് വ്യാപിപ്പിയ്ക്കാനാണ് കേന്ദ്ര തീരുമാനം. പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ടിക്കറ്റിനായി വലിയ ക്യൂവില്‍ നിന്നുള്ള സമയ നഷ്ടവും ഒഴിവാക്കാം.
Post Your Comments