ടോക്കിയോ: ഉത്തരകൊറിയ പുതിയ ഇനം റോക്കറ്റ് എൻജിൻ പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഈ നേട്ടത്തിന്റെ പ്രാധാന്യമെന്താണെന്ന് വരും ദിവസങ്ങളില്‍ ലോകം മുഴുവന്‍ കണ്ടറിയുമെന്നും രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തിന്റെ വികസനത്തില്‍ ഇത് മാര്‍ച്ച് 18 ന്റെ വിപ്ലമാണെന്നും കിങ് ജോങ് ഉന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, യുഎന്‍ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളില്‍ ദക്ഷിണ കൊറിയ ആശങ്ക രേഖപ്പെടുത്തി.എന്നാൽ സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമാണ് ബഹിരാകാശ ദൗത്യങ്ങളെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതി തയാറാക്കി മുന്നോട്ടുപോകുകയാണ് ഉത്തര കൊറിയ.
Post Your Comments