സിയൂള്‍: വീണ്ടും ഒരു യുദ്ധക്കളം ഒരുക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം നിരവധി കണ്ടതാണ്. ഈ ആശങ്ക ഇനിയും അവസാനിച്ചില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി.
ഉത്തരകൊറിയയിലെ തീര നഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണം. എന്നാല്‍ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തരകൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105-ാം ജന്മദിന ചടങ്ങില്‍ നടത്തിയ സൈനിക പരേഡില്‍ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.51നാണ് മിസൈല്‍ പരീക്ഷണം നടന്നത്. ആറാമത്തെ മിസൈല്‍ പരീക്ഷണമാണിത്. അതേസമയം, ഉത്തരകൊറിയ ഇനിയൊരു പരീക്ഷണം നടത്തിയാല്‍ യുഎസ് അടങ്ങിയിരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഉത്തരകൊറിയയെ ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.
Post Your Comments