Latest NewsNewsIndia

ഉത്തര കൊറിയയുടെ അണുവായുധ പരീക്ഷണത്തെ കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: ഉത്തര കൊറിയ നടത്തിയ അണുവായുധ പരീക്ഷണം അപലപനീയമാണെന്ന് വ്യക്തമാക്കി ഇന്ത്യ. വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ അണുവായുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണം നടക്കുന്ന സാഹചര്യം സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് ഉത്കണ്ഠയുണ്ടെന്നും ആണവനിര്‍വ്യാപനം സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഉത്തര കൊറിയ മറക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

മേഖലയില്‍ അണുവായുധ നിര്‍വ്യാപനം സാധ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉത്തരകൊറിയയുടെ നീക്കങ്ങൾ. സമാധാനത്തിനും സംതുലനത്തിനും വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്‍തിരിയണമെന്നും പ്രസ്‌താവനയിൽ പറയുന്നു. തങ്ങള്‍ നടത്തിയ ഹൈട്രജന്‍ ബോംബ് പരീക്ഷണം വിജയമാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ആറ്റംബോംബിനെ വെല്ലുന്ന അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചുവെന്നും പരീക്ഷണം നടത്തിയെന്ന് സംശയിക്കുന്ന പ്രകമ്പനം ഉത്തരകൊറിയയില്‍ ഉണ്ടായെന്നുമുള്ള വാര്‍ത്തകള്‍ക്ക് തൊട്ടു പിന്നാലെ ഉത്തരകൊറിയ ഇക്കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button