തൃശൂര്‍: സമാധാനപരമായി ഗേറ്റ് ചവിട്ടിത്തുറന്ന് ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം?. കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്ത്.
ഫേസ്ബുക്കിലൂടെയാണ് ദീപയുടെ വിമര്‍ശനം. അകത്തു കയറി തല്ലും എന്ന് ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ വിളിച്ചു പറഞ്ഞ ആ പൂര്‍വ വിദ്യാര്‍ത്ഥി കേരളവര്‍മ്മയ്ക്കൊരു മുതല്‍ക്കൂട്ടാണെന്ന് ദീപ പറയുന്നു. അധ്യാപികയ്ക്കു നേരെ ആക്രോശമുയര്‍ത്തി നിന്നെ പച്ചയ്ക്ക് കത്തിക്കും എന്ന് പറഞ്ഞ മറ്റൊരു പൂര്‍വ്വവിദ്യാര്‍ത്ഥി ഉത്തമമാതൃക തന്നെയാണെന്നും ദീപ പറയുന്നു.
കഴിഞ്ഞ ദിവസം കേരള വര്‍മ്മയില്‍ ആര്‍എസ്എസ്-എസ്എഫ്ഐ സംഘര്‍ഷത്തിന് പിന്നാലെ കോളേജില്‍ എസ്എഫ്ഐക്കെതിരെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഘടന ഉണ്ടായിരിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെയാണ് ദീപ പ്രതികരിച്ചത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
നശിച്ച ജൂതപ്പട്ടീ, നീ പുറത്തു പോ..എന്ന് ബ്രഹ്തിന്റെ ശവകുടീരത്തില്‍ എഴുതി വെച്ച നാസികളുടെ പിന്‍ഗാമികളാണ് കോളേജില്‍ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും ദീപ പറഞ്ഞു. ഫാസിസത്തിനെതിരെയുള്ള പിന്‍വാങ്ങലുകളുടെ കാലത്ത് പ്രതിരോധവീര്യം തീര്‍ത്തിട്ടുള്ള ഒരു കലാലയം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അതിലത്ഭുതമൊന്നുമില്ല. ഇതിനകത്തേക്ക് നുഴഞ്ഞു കയറാനുള്ള ഏതവസരവും നിങ്ങള്‍ ഉപയോഗിക്കണം. പക്ഷേ അതിന് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയെന്നും അധ്യാപക സംരക്ഷണസമിതിയെന്നും ചെല്ലപ്പേരിടരുതെന്ന് ദീപ പറയുന്നു. തങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ക്കറിയാം.
വിദ്യാര്‍ത്ഥി എന്ന ശൂന്യമായ പാത്രത്തിലേക്ക് അധ്യാപകന് എന്ന നിറഞ്ഞ പാത്രത്തില്‍ നിന്ന് ഒഴിച്ചു കൊടുക്കുന്ന ദാനമല്ല ഇന്നത്തെ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളെ ബഹുമാനിച്ചു തന്നെയാണ് അധ്യാപകര്‍ മുന്നോട്ടു പോകേണ്ടത്. ക്യാമ്പസിനകത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും വിദ്യാര്‍ത്ഥികള്‍ പരസ്പരവും സംഘര്ഷമുണ്ടാകാം. ആഭ്യന്തര കലഹങ്ങളിലിടപെട്ട് കുട്ടികളെയങ്ങ് തല്ലി നേരെയാക്കാന്‍ ഒരാളും വരണ്ട. പുറമെ നിന്നു അതിക്രമിച്ചു കയറിയവര്‍ ഒരാള്‍പ്പോലും ആ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളല്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങളതിനെ വിദ്യാര്‍ത്ഥി സംഘട്ടനമായി വല്ലാതങ്ങ് ചുരുക്കിക്കളയരുതെന്ന് ദീപ വിമര്‍ശിച്ചു.
Post Your Comments