കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങി. ഇന്ന് രാവിലെ 6.20 നാണ് പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ തങ്കമ്മ കീഴടങ്ങിയത്. അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അവര്‍ കീഴടങ്ങിയത്. ഫാദര്‍ റോബിന് വടക്കഞ്ചേരിയെ കുറ്റം മറയ്ക്കുന്നതിന് സഹായിച്ചു എന്നതാണ് തങ്കമ്മയ്ക്കെതിരെയുള്ള കുറ്റം. തങ്കമ്മയാണ് കുഞ്ഞിനെ വൈത്തിരി അനാഥാലയത്തില്‍ എത്തിച്ചതും. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാതൃവേദിയുടെ ഭാരവാഹിയും വൈദികന്റെ അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ.
കേസില്‍ വയനാട് സിഡബ്ലുസി മുന്‍ ചെയര്മാന് ഫാദര്‍ തോമസ് തേരകവും പത്താം പ്രതിയ സിസ്റ്റര്‍ ബെറ്റിയും, സിസ്റ്റര്‍ ഓഫീലിയയും ഇന്നലെ കീഴടങ്ങിയിരുന്നു. ഇന്നലെ രാാവിലെയാണ് മൂവരും പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ സിഐക്കു മുന്നിലെത്തി കീഴടങ്ങിയത്. പിന്നീട് തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ സ്വാധീനിക്കരുത്, എല്ലാ ആഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം തുടങ്ങി ആറ് ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.
Post Your Comments