KeralaNews

സെമിനാരിയില്‍ പ്രകൃതി വിരുദ്ധ പീഡനം : വൈദികനെതിരെ കേസ്

തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിന്‍ വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വൈദികന് എതിരെയും ലൈംഗിക പീഡന ആരോപണം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുള്ള സെമിനാരിയിലെ വൈദികന് എതിരെയാണ് പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെമിനാരിയിലെ മൂന്ന് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു എന്നു കാണിച്ച് പരാതി നല്‍കിയത് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ആണ്‍ുകുട്ടിയാണ്.

കൊട്ടാരക്കരയിലുള്ള എസ്.ഡി.എം മൈനര്‍ സെമിനാരിയിലെ വൈദികനായ ഫാ. തോമസ് പാറേക്കുളത്തിന് എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സെമിനാരിയിലെ അന്തേവാസിയായ തന്നെയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെയും പ്രകൃതി വിരുദ്ധമായി വൈദികന്‍ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത. ഒന്നിലേറെ തവണ വൈദികന്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതി അന്വേഷണത്തിനായി പൊലീസിന് കൈമാറുകയായിരുന്നു.

കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സംഭവം നടന്ന സ്ഥലം കൊട്ടാരക്കരയായതിനാല്‍ വിശദമായ അന്വേഷണത്തിനായി പരാതി കൊട്ടാരക്കര പൊലീസിന് കൈമാറി. 17 വയസുകാരനാണ് പരാതിക്കാരന്‍. താനടക്കം മൂന്ന് പേരെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം കൊട്ടാരക്കര പൊലീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button