ന്യൂഡൽഹി: നോട്ടസാധുവാക്കൾ നടന്ന കാലയളവിൽ പെട്രോൾ എൽ പി ജി വിതരണ സ്ഥാപനങ്ങളിൽ നോട്ട് വെളുപ്പിക്കൽ നടന്നു എന്ന ആരോപണം അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നു.നോട്ട് അസാധുവാക്കിയ സമയത്ത് 500, 1000 രൂപ നോട്ടുകള്‍ കണക്കില്ലാതെ അനധികൃതമായി മാറ്റിക്കൊടുത്തുവെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ആ കാലയളവിലെ സാമ്പത്തിക ക്രയ വിക്രയങ്ങൾ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
അസാധുനോട്ടുപേയാഗിച്ച് പെട്രോളും ഡീസലും വാങ്ങാന്‍ ഡിസംബര്‍ മൂന്നുവരെ അനുവദിച്ചിരുന്നു. ഈ കാലയളവിൽ വ്യാപകമായി ക്രമക്കേട് നടന്നു എന്നാണ് ആരോപണം.ഈ കാലയളവിൽ പെട്രോൾ പമ്പുകളിലും ഗ്യാസ് വിതരണകേന്ദ്രങ്ങളിലും കണക്കില്‍ വെട്ടിപ്പ് കണ്ടെത്തിയാല്‍ അനധികൃത ഇടപാടിന് തുല്യമായ തുകക്കുള്ള ചെക്കും 49.90 ശതമാനം പിഴയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് നല്‍കാന്‍ നടപടിയെടുക്കും.
Post Your Comments