അടിമുടി മാറി ഫെയ്‌സ്ബുക്ക് മെസ്സഞ്ചറും. ചിത്രങ്ങളും, വീഡിയോകളും സ്റ്റാറ്റസായി വാട്സ്ആപ്പിൽ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന പരിഷ്‌ക്കാരം അവതരിപ്പിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറും മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്. ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായി സ്‌നാപ്പ് ചാറ്റിന് സമാനമായ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കള്‍ക്ക് ‘ഫെയ്‌സ്ബുക്ക് ഡേ’ എന്ന പുതിയ സംവിധാനം വഴി ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിഷ്വല്‍ സ്റ്റാറ്റസ് ഇനി മുതല്‍ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.
ഇത് വഴി 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 24 മണിക്കൂര്‍ നേരത്തേക്ക് സ്റ്റാറ്റസ്സായി അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. സ്റ്റാറ്റസ് ആരൊക്കെ കാണണമെന്ന് ഒരോ വ്യക്തികള്‍ക്കും തീരുമാനിക്കാം. സ്‌നാപ്പ് ചാറ്റിന് സമാനമായത് പോലെ ഒരു ദിവസം ഒന്നിലേറെ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ക്ക് പ്രതികരിക്കുവാനുള്ള സംവിധാനവും പുതിയ അപ്പ്‌ഡേറ്റ് വഴി ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഉടന്‍ തന്നെ പുതിയ അപ്പ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments