NewsIndia

പഠിക്കാനും,ജോലി നേടാനും യുവാക്കള്‍ക്ക് സുവര്‍ണാവസരം ഒരുക്കി നരേന്ദ്ര മോദി: പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് പദ്ധതി യുവാക്കള്‍ക്ക് ആശ്വാസമാകുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി : യുവാക്കളുടെ വളരെ വലിയൊരു നിരയുമായി സാമൂഹിക- സാമ്പത്തിക വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. 25 വയസിനു താഴെയുള്ള 605 ദശലക്ഷം ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതിനായി യുവാക്കളുടെ നൈപുണ്യ വികസനത്തിനായിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. 24 ലക്ഷം യുവാക്കള്‍ക്കാണു പദ്ധതി വഴി പരിശീലനം നല്‍കുക.

നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ചട്ടക്കൂടിനെയും മറ്റു വ്യവസായ തലത്തിലെ നിലവാരവും അടിസ്ഥാനമാക്കിയാണു നൈപുണ്യ പരിശീലനം. 22 വ്യത്യത മേഖലകളിലാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.
്ര
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. 08800055555 ഈ ടോള്‍
ഫ്രീ നമ്പരിലേക്ക് വിളിക്കുക.

5 മിനിട്ടിനുള്ളില്‍ നിങ്ങള്‍ക്ക് മെയിന്‍ ഓഫീസില്‍ നിന്നും ഒരു കോള്‍ലഭിക്കും.

ശ്രദ്ധിച്ച് കേട്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ മേഖലകളും പെഴ്‌സണല്‍ ഡീറ്റയില്‍സും നിര്‍ദ്ദേശാനുസരണം പറയുക. രജിസ്റ്റര്‍ ആയാല്‍ കേരളത്തിലെ ട്രെയിനിംഗ് സെന്ററുകളുടെ കോണ്ടാക്ട് ഡീറ്റയില്‍സ് നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിക്കും. ആ നമ്പറില്‍ വിളിച്ച് നിങ്ങള്‍ക്ക് ട്രെയിനിംഗ് കിട്ടേണ്ട കാലപരിധി
നിശ്ചയിക്കുക. ട്രെയിനിംഗ് പിരീഡില്‍ ഓരോമാസവും 5500 രൂപ വെച്ച് നിങ്ങള്‍ക്ക്
പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. കോഴ്‌സ് കഴിഞ്ഞാല്‍ മേയ്ക്ക് ഇന്‍
ഇന്‍ഡ്യ പ്രോജക്ടില്‍ നിങ്ങള്‍ക്ക് ഒരു തൊഴിലവസരം വിദ്യാഭ്യാസ യോഗ്യത ക്രമത്തില്‍
ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മറ്റൊരു സുഹൃത്തിന് മെസേജ് കൈമാറൂ, നമ്മള്‍
വിചാരിച്ചാല്‍ മറ്റൊരാള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു തൊഴിലവസരം പരമാവധി പ്രയോജനപ്പെടുത്തൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button