ചെന്നൈ: യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു.ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ന് അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കാർ കത്തിയെരിഞ്ഞു സംഭവ സ്ഥലത്തു വെച്ച് തന്നെയായിരുന്നു ദാരുണാന്ത്യം.
പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍. അമിത വേഗതയിലായിരുന്നു വാഹനം. കാർ അപകടത്തിൽ പെട്ട് കത്തുന്ന സമയത്തു ഒരാൾ വീഡിയോ പകർത്തിയിരുന്നു, ആർക്കും കാറിനടുത്തേക്ക് പോകാൻ സാധിക്കാത്ത തരത്തിൽ ഇടയ്ക്കിടെ കാറിൽ നിന്ന് പൊട്ടിത്തെറികൾ ഉണ്ടായി.ഇരുവരെയും രക്ഷപെടുത്താൻ ആർക്കും സാധിച്ചില്ല. വീഡിയോ :
Post Your Comments