ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയം നേടി യുപി ഭരണം പിടിച്ചതോടെ ആര്‍എസ്‌എസ് അടുത്ത ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത് ബംഗാൾ ആണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുമായി ബംഗാളിൽ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. കർണാടകയും ഹിമാചലും കേരളവുമാണ് അതിനടുത്തായി കണക്കാക്കിയിരിക്കുന്നത്.കേരളത്തിലും ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറന്നിരുന്നെങ്കിലും ബംഗാളിന് ആണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നാണ് വിവരം.കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്‌എസ് ഭാരവാഹികളുടെ അഖിലഭാരതീയ പ്രതിനിധി സഭ ബംഗാൾ പിടിക്കാനുള്ള കര്‍മ്മ പദ്ധതി തയാറാക്കും.
ബംഗാളിൽ ഭൂരിപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആർ എസ് എസ് ആരോപിക്കുന്നു. ബംഗാളിലെയും കേരളത്തിലെയും സർക്കാരിനെയും ആർ എസ് എസ് രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ സാധാരണ ജനങ്ങളും കേരളത്തിൽ ആർ എസ് എസ് പ്രവർത്തകരും നിരന്തരം ആക്രമണത്തിന് ഇരയാകുന്നതായും നേതൃത്വം ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിലും കേരളത്തിലും ആർ എസ് എസ് ആണ് തെരഞ്ഞെടുപ്പിന്റെ നേതൃത്വം വഹിച്ചത്. ഇവിടങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഇരട്ടിയോളം വർദ്ധനവ് ഉണ്ടാക്കാനും അക്കൗണ്ട് തുറക്കാനും കഴിയുകയും ചെയ്തു.
Post Your Comments