കോട്ടയം: പോസ്റ്ററില്‍ ഭാരതാംബയെ വേശ്യയായി ആക്ഷേപിച്ച ആരോപണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഷന്‍. നിന്റെ മക്കള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുമ്പോഴും ചുട്ടെരിക്കപ്പെടുമ്പോഴും നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരതാംബെ നീ വേശ്യയാകുന്നു എന്നാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അനിശ്ചിതകാലത്തേക്കാണ് സസ്പെന്‍ഷന്‍. വിദ്യാര്‍ത്ഥികള്‍ ക്ലാസിലോ ക്യാമ്പസിലോ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീഹരി എസ്, മുഹമ്മദ് ഷാ എസ്, പ്രവീണ്‍ മോഹനന്‍, നവനീത് മധു, സുഹൈല്‍ നിസാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
Post Your Comments