തിരുവനന്തപുരം: ലോ അക്കാദമിയില്‍ സംഘര്‍ഷം. വിദ്യാര്‍ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റാഗിങിന്റെ ഭാഗമായി തലയില്‍ നിന്നും കഴുത്തിലേക്ക് വീണ തട്ടം നേരെയിടാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ഏഴോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ കാലൊടിയുകയും തലയ്ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കെഎസ്യു, എബിവിപി, എംഎസ്എഫ് പ്രവര്‍ത്തകരാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് ക്ലാസ് ക്യാമ്പെയ്ന്‍ നടത്തുകയും ചെയ്തു. ഇതിനിടെ ക്ലാസില്‍ കയറിയ എംഎസ്എഫ്, കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ വാതില്‍ കുറ്റിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ പറയുന്നു.
Post Your Comments