അരീക്കോട് : കട്ടവനെ കിട്ടാതെ കണ്ടവനെ പിടിച്ച് തല്ലിയ നൂറോളം വരുന്ന ജനക്കൂട്ടത്തിനെതിരെ കേസ്. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ആളുകളുടെ ക്രൂരമായ മർദ്ധനത്തിൽ എടവണ്ണ പ്പാറയ്ക്കടുത്ത് എടശ്ശേരികടവിലെ മുബശീർ(30),സൈഫുദീൻ (25) എന്നിവർക്കാണ് പരിക്ക്.
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയായ കല്ലായി ജ്യോതി ജ്യോതിദാര സ്കൂളിന് മുന്നിലായിരുന്നു സംഭവം. വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. ജനക്കൂട്ടത്തിന്റെ കൈയ്യേറ്റത്തിൽ പോലീസ്കാർക്കും പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ അരീക്കോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments