മുംബൈ•ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബി.ജെ.പി ദേശീയ വക്താവ് ഷൈന എന്‍.സിയ്ക്ക് അശ്ലീല സന്ദേശമമയച്ച വാരണാസി സ്വദേശി ജയന്ത് കുമാര്‍ സിംഗ് എന്നയാളെയാണ് മുംബൈ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
“ഞാന്‍ എന്റെ അന്തസിന് വേണ്ടിയാണ് പോലീസില്‍ പരാതി നല്‍കിക്കൊണ്ട് പോരാടിയത്. നിരവധി സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങളില്‍ പോലീസില്‍ പരാതിപ്പെടാന്‍ ഭയപ്പെടുന്നു. ഇത്തരം ഉപദ്രവങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നാണ് എനിക്ക് പറയാനുള്ളത്”- ഷൈന എന്‍.സി പറഞ്ഞു.
കഴിഞ്ഞമാസമാണ് അഞ്ജാതനായ ഒരാള്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി കാണിച്ച് ഷൈന്‍ എന്‍.സി സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥനത്തില്‍ പോലീസ് ലൈംഗിക ഉപദ്രവത്തിന് ഐ.പി.സി 354 വകുപ്പ് പ്രകാരവും അശ്ലീല ദൃശ്യങ്ങള്‍ ഇലക്ട്രോണിക് മാര്‍ഗം അയച്ചതിന് ഐ.ടി നിയമം 67 വകുപ്പ് പ്രകാരവും കേസെടുക്കുകയായിരുന്നു.
നിരവധി അശ്ലീല മെസേജുകള്‍ തനിക്ക് വാട്സ്ആപ്പില്‍ ലഭിച്ചതായി ഷൈന പരാതിയില്‍ പറഞ്ഞിരുന്നു. ഇയാളുടെ നമ്പരും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
മറ്റൊരു സംഭവത്തില്‍, രണ്ട് വനിതാ എം.എല്‍.സി മാര്‍ക്ക് അശ്ലീല സന്ദേശമയച്ചയാളെ വിലെ പാര്‍ലെ പോലീസ് അറസ്റ്റ് ചെയ്തു. ജല്‍ഗോന്‍ സ്വദേശിയായ ഇയാള്‍ ഒരു ശിവസേന എം.എല്‍.സിയ്ക്കും ഒരു എന്‍.സി.പി എം.എല്‍.സിയ്ക്കുമാണ് അശ്ലീല എസ്.എം.എസുകള്‍ അയച്ചത്.
Post Your Comments