ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ കേന്ദ്രം നേടിയത് കോടികളെന്ന് റിപ്പോര്‍ട്ട്. ഈ വകയില്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് തീരുവ ഇനത്തില്‍ കിട്ടിയത് 2.87 ലക്ഷം കോടി രൂപയാണ്. 2013-2014 കാലയിളവില്‍ 1.69ലക്ഷം കോടി രൂപയാണ് എക്‌സൈസ് തീരുവ ഇനത്തില്‍ ലഭിച്ചത്.
ഇത് 2015-16 വര്‍ഷമായപ്പോള്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. പെട്രോള്‍, ഡീസല്‍, സിഗരറ്റ്, ഗുഡ്ക തുടങ്ങിയവയുടെ വില്‍പനയില്‍നിന്നാണു കൂടുതല്‍ നികുതി വരുമാനം ലഭിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നു മാത്രം 17 ശതമാനം ലാഭം ഉണ്ടായി. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിന്റെ എക്‌സൈസ് തീരുവ 1.2 രൂപ വര്‍ധിപ്പിച്ച് 8.95 ആക്കിയിരുന്നു. ഹൈസ്പീഡ് ഡീസലിന്റേത് 1.46 രൂപ വര്‍ദ്ധിപ്പിച്ച് 7.96 രൂപയുമാക്കി.
Post Your Comments