KeralaNewsUncategorized

മുസ്ലീംലീഗിന്റെ പരാതിയില്‍ കമലിനെ കലക്ടര്‍ തടഞ്ഞു

മലപ്പുറം: മുസ്ലീംലീഗിന്റെ പരാതിയില്‍ കമലിനെ കലക്ടര്‍ തടഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കലക്ടർ ഉത്തരവിറക്കി. മലപ്പുറം കലക്ടര്‍ അമിത് മീണ തിരഞ്ഞെടുപ്പ് പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടിരിക്കന്നത്. നിലമ്പൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ. കളക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നതെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ മേള ഉദ്ഘാടനംചെയ്യുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇത് പരിഗണിച്ചാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ചയാണ്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പെരുമാറ്റചട്ടവും നിലവില്‍ വന്നിരുന്നു. അടുത്തമാസം 12-ന് ആണ് തിരഞ്ഞെടുപ്പ്. 17-ന് ഫലവുമാറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button