
തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ജില്ലാനേതാവ് ശ്രീപ്രകാശ്, ചലച്ചിത്ര സംവിധായകൻ അലി അക്ബർ എന്നിവരിലൊരാൾ ബി.ജെ.പി സ്ഥാനാർത്ഥിയാകും. ഇവരുടെ പേരുകൾ ബുധനാഴ്ച ചേർന്ന പാർട്ടി ജില്ലാകമ്മിറ്റിയിൽ സജീവമായി ചർച്ച ചെയ്‌തിരുന്നു. സ്ഥാനാർത്ഥിപ്രഖ്യാപനം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഡൽഹിയിൽ ഉണ്ടാകും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ സ്ഥാനാർത്ഥിയായിരുന്ന ശ്രീപ്രകാശ് 64,705 വോട്ടുകൾ നേടിയിരുന്നു. മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ വോട്ട് വിഹിതം ഇനിയും കൂട്ടാനാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. മണ്ഡലത്തിന്റെ സാമുദായിക സ്വഭാവംകൂടി കണക്കിലെടുത്താണ് അലി അക്ബറിനെ പരിഗണിക്കുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ കൃഷ്ണദാസിനെയാണ് ചുമതല ഏൽപ്പിച്ചിട്ടുള്ളത്.
Post Your Comments