തിരുവനന്തപുരം: ഡീഗോ ഗാർഷ്യയിലെ ജയിലിലകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി വേണ്ടത് ചെയ്യുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.മലയാളികൾ അടക്കമുള്ള 32 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ പരാതിയുടെ മറുപടിയായാണ് സുഷമ ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ അടിയന്തിര നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി നിർദ്ദേശം നൽകി.കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് പൂന്തുറ, വിഴിഞ്ഞം, എറണാകുളം സ്വദേശികൾ ഉൾപ്പെടെ 32 പേര് അറസ്റ്റിലാവുന്നത്. തമിഴ്‌നാട് സ്വദേശികളും സംഘത്തിലുണ്ട്.തൊഴിലാളികളിൽ നിന്ന് മീൻ പിടുത്ത ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments