ന്യൂഡല്‍ഹി: റിലയന്‍സിന് ജിയോയുടെ സൗജന്യ സേവനം ഒരു തലവേദനയായി മാറിയോ? സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ മുന്നിലാണ് ജിയോ പരസ്യത്തിന് വേണ്ടി നല്‍കിവരുന്ന സൗജന്യം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി വെച്ചത്.
എന്നാല്‍ സൗജന്യം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ജിയോയ്ക്ക് സൗജന്യം നല്‍കാന്‍ അനുവദിച്ച നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് ടെലികോ റെഗുലേറ്ററി അഥോറിറ്റിയോട് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജിയോ നല്‍കുന്ന സൗജന്യ സേവനം ചോദ്യം ചെയ്ത് എയര്‍ടെല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മോഹിപ്പിക്കുന്ന സൗജന്യ നിരക്കുകളുമായി റിലയന്‍സ് രംഗത്തെത്തിയത്. മാര്‍ച്ച് 31ന് സൗജന്യ സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചത്.
Post Your Comments