![bus](/wp-content/uploads/2017/03/bus1.jpg)
കോഴിക്കോട്: കോളേജ് ബസില്‍ അതിക്രമിച്ച് കയറിയ മധ്യവയസ്‌കന്‍ ഡ്രൈവറെയും വിദ്യാര്‍ത്ഥിനികളെയും മര്‍ദ്ദിച്ചു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ഭവന്‍സ് പള്‍സാര്‍ ലോ കോളേജ് ബസിലാണ് മധ്യവയസ്‌കന്‍ അതിക്രമിച്ചു കയറിയത്. ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബസിലാണ് സംഭവം.
വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ബസില്‍ ഡ്രൈവറും ഉണ്ടായിരുന്നു. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും അയാള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുകയാണ് ചെയ്തത്. ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കില്‍ ഇങ്ങോട്ടേക്ക് ഇറങ്ങിവാടാ എന്നയാള്‍ പറയുന്നുണ്ട്. ഇതിനിടെ ഫോണെടുത്ത വിദ്യാര്‍ത്ഥിനിയോട് നിനക്കൊക്കെ ഫോണ്‍ എന്തിനാണെന്നും മധ്യവയസ്‌കന്‍ ചോദിക്കുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നും രാമ രാമ രാമ ലോകാഭിരാമ രഘുരാമ രാമ എന്നും കോട്ടിട്ടുണ്ടോ എന്നും ഇയാള്‍ പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് നേരെ ഇയാള്‍ പാഞ്ഞടുക്കുകയും ഒരു വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഡ്രൈവറേയും മധ്യവയസ്‌കന്‍ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. അതിക്രമമൊക്കെ കഴിഞ്ഞപ്പോള്‍ അയാള്‍ സൈക്കിളില്‍ കയറിപ്പോകുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments