തിരുവനന്തപുരം: വത്തിക്കാന്‍ പോപ്പിന് മലയായി നേതാവിന്റെ കത്ത്. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനാണ് പോപ്പ് അടക്കമുള്ള മതനേതാക്കൾക്ക് കത്ത് അയച്ചത്. വിശ്വാസികൾക്ക് ഇടനിലക്കാരില്ലാതെ കുമ്പസാരിക്കാൻ അവസരമൊരുക്കി സഭകളിൽ ഉണ്ടായിട്ടുള്ള തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കാൻ തിരുമേനിമാർ തയ്യാറാകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.
വൈദികരെ നാടാർ സമുദായമടങ്ങുന്ന വിശ്വാസികൾ ഈശ്വരതുല്യരായാണ് കാണുന്നത്. എന്നാൽ നല്ലൊരു ശതമാനം വൈദികരും അവരുടെ പ്രവർത്തന മേഖല ചൂഷണത്തിനുള്ള വേദിയായി കാണുന്നു. 50 ശതമാനത്തിലധികം വരുന്ന വൈദികരും രഹസ്യമായി മദ്യപിക്കുന്നവരാണെന്ന കാര്യം തിരുമേനിമാർ മനസിലാക്കനാമെന്ന് കത്തിൽ പറയുന്നു.
കത്തോലിക്കരല്ലാത്ത മറ്റ് സഭകളിലും ഇത്തരംസംഭവങ്ങൾ നടക്കുന്നുണ്ട്. ഹൈന്ദവ സന്യാസിമാരിലും ലഹരി ഉപയോഗിക്കുന്നവരും ലൈംഗിക പീഡനക്കാരും വളരെ കൂടുതലാണ്. മഹത്തായ സഭാ പൈതൃകം ഉയർത്തിക്കാട്ടാൻ ഇടനിലക്കാരില്ലാതെ ഈശ്വരപൂജ ചെയ്യുക എന്ന വൈകുണ്ഠസ്വാമിയുടെ മഹത് വചനം ഉൾക്കൊണ്ട് ഇടനിലക്കാരില്ലാതെ കുമ്പസാരിക്കാൻ അവസരമൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Post Your Comments