KeralaNews

നൂറ്റിയാറാമനെ കൈപ്പിടിയിലൊതുക്കി വാവ സുരേഷ്

നൂറ്റിയാറാമനെയും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് വാവ സുരേഷ്. വാവ സുരേഷിന്റെ പാമ്പുപിടുത്തം ആകാംക്ഷയോടെയും പേടിയോടെയും മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ കരിയറിലെ നൂറ്റിയാറാമത്തെ രാജവെമ്പാലയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ ആരിയങ്കാവ് ഫോറസ്റ്റ് റേഞ്ചിന് സമീപമുള്ള ഒരു വീട്ടിനുള്ളില്‍ നിന്നുമാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. വാവയുടെ പാമ്പുപിടുത്തം കാണാന്‍ നിരവധിയാളുകാലൻ എത്തിയത്. ഫെയ്‌സ്ബുക്കിലെ സ്ഥിര സാന്നിദ്ധ്യമായ വാവ, പാമ്പുപിടുത്തം ലൈവായി നല്‍കുകയും ചെയ്തു. കുറഞ്ഞ സമയംകൊണ്ട് 1,12000 പേരാണ് വീഡിയോ കണ്ടത്.

വാവ പിടികൂടിയത് എട്ട് അടി നീളമുള്ള പെണ്‍ രാജവെമ്പാലയെയാണ്. രണ്ട് വയസ് പ്രായമുണ്ടിതിന്. കടിച്ചു കഴിഞ്ഞ് അഞ്ചോ ആറോ മിനിട്ടിനുള്ളില്‍ ആളുടെ ജീവന്‍ പോകും. നേരത്തേ നൂറ്റിമൂന്നാമത്തെ രാജവെമ്പാലയെ വാവ പിടിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 20 കിലോ തൂക്കവും 18 അടിനീളവും 14 വയസ്സ് പ്രായവുമുള്ള രാജവെമ്പാലയെയായിരുന്നു പത്തനംതിട്ടയിലെ കോട്ടമണ്‍പാറയില്‍ നിന്നും അന്ന് പിടികൂടിയത്. ഇതിനെ പിടികൂടുന്നതിന്റെ ലൈവ് വീഡിയോ പത്ത് ലക്ഷോത്തോളം ആളുകള്‍ കണ്ടിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ പാമ്പായിരുന്നു അത്. ഇതിനെ പിന്നീട് കക്കി വനത്തില്‍ തുറന്നു വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button