NewsInternational

രഹസ്യ ഡ്രോൺ ആക്രമണത്തിന് സി.ഐ.എയ്ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള അനുമതി ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്ന് റിപോർട്ടുകൾ. സി.ഐ.എയുടെ അധികാരം പരിമിതപ്പെടുത്തിയുള്ള മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നയങ്ങള്‍ മാറ്റുന്നതിന്റെ തുടക്കം എന്ന നിലയിലാണ് ട്രംപിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. സൈനികര്‍ മാത്രമാണ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് മറ്റ് രാജ്യങ്ങള്‍ ആക്രമണം വ്യാപകമാക്കിയതോടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ഒബാമ ആഗോള മാര്‍ഗ്ഗരേഖ അവതരിപ്പിച്ചിരുന്നു.

2016ല്‍ സിഐഎ പാകിസ്ഥാനില്‍ താലിബാന്‍ നേതാവ് അക്തര്‍ മന്‍സൂറിനെ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. ഒബാമ തന്റെ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ സിഐഎയുടെ അധികാരം അര്‍ദ്ധസൈനികരുടേതിന് സമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഒബാമയുടെ നയങ്ങള്‍ എല്ലാം തന്നെ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് സിഐഎയുടെ അധികാരങ്ങള്‍ പുനസ്ഥാപിച്ചത്. സിഐഎ അധികാരങ്ങള്‍ പുനസ്ഥാപിച്ചതിന് ശേഷം സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖ്വയ്ദ നേതാവും ഒസാമ ബിന്‍ലാദന്റെ മരുമകനുമായ അബു അല്‍-ജൈര്‍ അല്‍- മസ്‌രി കൊല്ലപ്പെട്ടിരുന്നു. ലിബിയ, യെമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങലിലും ഭീകരവാദികള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തുവാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button