ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനായി ഇനി റോബോട്ടും എത്തുമെന്ന് റിപ്പോർട്ട്. അറ്റ്ലാബ് എന്ന കമ്പനിയാണ് റോബോട്ടുകളെ പുറത്തിറക്കിയിരിക്കുന്നത്. യുഎയിലെ ചില സ്‌കൂളുകളിൽ ഇനി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് റോബോട്ടുകളായിരിക്കും. വിവിധ സ്കൂളുകളുമായി ഈ കമ്പനി ഇതിനകം തന്നെ ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തിക്കഴിഞ്ഞു.
ഷാർജയിലെ ഒരു സ്‌കൂളുമായി അധികൃതർ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു എന്നാണ് സൂചന. എന്നാല്‍ എന്ന് മുതല്‍ യന്ത്രമനുഷ്യന്‍ പഠിപ്പിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ സ്കൂളുകള്‍ക്കും പ്രത്യേകം പ്രത്യേകമായി കസ്റ്റമൈസ്‍ഡ് റോബോട്ടുകളെയാണ് കമ്പനി അധികൃതര്‍ നിര്‍മ്മിച്ച് നല്‍കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംശയങ്ങളും മറ്റും ഈ റോബോട്ടിനോട് ചോദിക്കാനാകും. വീഡിയോയുടേയും ചിത്രങ്ങളുടേയും സഹായത്തോടെ വിദ്യാർത്ഥികളെ പഠിപ്പിക്കാനും ഓരോ വിദ്യാർത്ഥിയുടെയും പഠനനിലവാരം മനസിലാക്കാനും റോബോട്ടിന് കഴിയും.
Post Your Comments