കുറഞ്ഞവിലയില്‍ 4ജി സ്മാര്ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുവാന്‍ റിലയന്‍സ് ജിയോയും ഗൂഗിളും കൈകോർക്കുന്നു. ഏകദേശം 2000 രൂപയോളം വരുന്ന 4ജി സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ ആവശ്യം എന്നു ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിലകുറച്ച് സമാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞാല്‍ ഗ്രാമീണമേഖലകളിലുള്ള ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാകും. ഗൂഗിള്‍ എന്ന ബ്രാന്‍ഡ് മുഖേന 4ജി സ്മാര്ട്ട് ഫോണുകള്‍ വളരെ എളുപ്പത്തില്‍ വിറ്റഴിക്കുവാനും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും റിലയൻസ് ജിയോയ്ക്ക് സാധിക്കുമെന്നാണ് കണക്ക്കൂട്ടൽ. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ റിലയന്‍സ് ജിയോയുടെ ആപ്പുകളെല്ലാം തന്നെ ലഭ്യമാകും.
Post Your Comments