മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. എന്നാൽ ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം.
ചൊവ്വാഴ്ച മലപ്പുറം സ്ഥാനാര്‍ത്ഥി നിര്ണയുവമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഇ അഹമമ്ദിനു പകരം ദേശീയ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയാവുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വരുന്ന പ്രചാരണം തെറ്റാണെന്ന് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
പ്രാദേശികാടിസ്ഥാനത്തില്‍ തദ്ദേശതിരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ട്. ഇത് പറഞ്ഞവസാനിപ്പിക്കുന്നതിന് കൂടിയായിരുന്നു കോണ്‍ഗ്രസിന്റെ യോഗം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടന് മുഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ടിവി ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, എപി അനില്‍കുമാര്‍, വിവി പ്രകാശ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Post Your Comments