ദീർഘദൂര സർവ്വീസുകളിലടക്കം പലപ്പോഴുംവിമാനങ്ങൾ വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യക്കാരുടെ തെറ്റായ ഉപയോഗം മൂലം മിക്ക ടോയ്‌ലറ്റുകളും കേടാകുന്നത് കൊണ്ടെന്ന് ആരോപണം.യാത്രക്കാർ ടോയ്‌ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്‌സ്, ടിഷ്യൂ പേപ്പർ എന്നിവ നിക്ഷേപിക്കുന്നതും മൂലം ഉണ്ടാകുന്ന തകാറാറുകൾ നിരവധിയാണെന്ന് കമ്പനികൾ പറയുന്നു.ഇന്ത്യക്കാരുടെ ഇത്തരം പ്രവർത്തികൾ മൂലം സർവ്വീസുകൾ വൈകുന്നത് പതിവായതോടെ വിമാനകമ്പനികളും ആശങ്കയിലായിരിക്കുകയാണ്.
മുമ്പുള്ള എയർ ഇന്ത്യയുടെ ബോയിങ് 777 , 787 വിമാനങ്ങളിൽ ഇടക്കം ബ്ലൂ ലിക്വിഡ് കെമിക്കൽ ടോയ്‌ലറ്റ് ഫ്‌ളഷ് സിസ്റ്റം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.ഇതിൽ പ്രശ്ന പരിഹാരത്തിനുള്ള വഴികൾ ഉണ്ടായിരുന്നു. എന്നാൽ എന്നാൽ ഇപ്പോഴുള്ള വിമാനങ്ങളിൽ അഡ്വാൻസ് ടെക്‌നോളിജിയായ വാക്വം ഫ്‌ളഷ് ആയതിനാൽ ഇത് പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നതാണെന്നാണ് വിമാന അധികൃതർ പറയുന്നത്.
യാത്രക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം മാസത്തിൽ 30, 40 ഓളം കേസുകൾ തങ്ങൾ നേരിടുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു.എയർഇന്ത്യയുടെ ദീർഘദൂര സർവ്വീസായ ഡൽഹി ഷിക്കാഗോ സർവ്വീസിൽ പോലും ഇങ്ങനെ പ്രശ്നം ഉണ്ടായി.വിമാനത്തിലുണ്ടായിരുന്ന 12 ടോയ് ലറ്റുകളിൽ നാലെണ്ണമാണ് പ്രവർത്തന രഹിതമായത്. ഇതോടെ 324 മുതിർന്നവരും ഏഴ് കുട്ടികളും 16 ജീവനക്കാരുമടങ്ങിയ സംഘം ടൊയ്‌ലറ്റ് ഉപയോഗിക്കാനാവാതെ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
Post Your Comments