ഷാര്‍ജ•ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് പുതിയ പ്രതിദിന സര്‍വീസുകളുമായി ഇന്‍ഡിഗോ. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. ഈ മാസം 20 മുതലാണ് കോഴിക്കോട്-ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നത്. ഏപ്രില്‍ മുതല്‍ തിരുവനന്തപുരം-ഷാര്‍ജ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്നും ഇന്‍ഡിഗോ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്‍ഡിഗോയുടെ മൂന്നാമത്തെ സര്‍വീസാണ് കോഴിക്കോട്ടേക്കുള്ള വിമാനം. നിലവില്‍ ഇന്‍ഡിഗോ ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസ് നടത്തുന്നുണ്ട്.
ഷാര്‍ജയില്‍ നിന്നും കാലത്ത് യു.എ.ഇ സമയം 9.20 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 2.30 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.05 ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പോകുന്ന വിമാനം യു.എ.ഇ സമയം 8.20 ന് വിമാനം ഷാര്‍ജയില്‍ എത്തിച്ചേരും.
തിരുവന്തപുരത്തേക്കുള്ള വിമാനം ഷാര്‍ജയില്‍ നിന്നും യു.എ.ഇ സമയം പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 7.35 ന് വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. ഷാര്‍ജയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം രാത്രി 10.20 ന് പുറപ്പെട്ട് യു.എ.ഇ സമയം പുലര്‍ച്ചെ ഒന്നിന് ഷാര്‍ജയില്‍ എത്തിച്ചേരും.
രാജ്യാന്തരതലത്തില്‍ ഇന്‍ഡിഗോയുടെ ആറാമത്തെ സര്‍വ്വീസാണ് ഷാര്‍ജയിലേക്ക് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 129 വിമാനങ്ങള്‍ ഉപയോഗിച്ച് 45 കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 818 സര്‍വീസുകളാണ് നടത്തുന്നത്.
Post Your Comments