KeralaNews

നേമം ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ വനിതാ നേതാവിന്റെ വീട്ടില്‍ വീണ്ടും സി.പി.എം അക്രമം

തിരുവനന്തപുരം : നേമം ബിജെപി ന്യൂനപക്ഷമോര്‍ച്ചാ വനിതാ നേതാവ് ശ്രീമതി ബീഗം ആഷാ ഷെറിന്റെ വീടിനു നേരെ വീണ്ടും സി.പി.എം അക്രമം. മുടവന്‍മുകള്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ തങ്കച്ചന്‍, പ്രശാന്ത്, അജിത്ത് എന്നിവരാണ് വീട്ടില്‍ കയറി അക്രമം നടത്തിയത്. ചെടികളും ചെടിച്ചട്ടികളും അക്രമിസംഘം തകര്‍ത്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികള്‍ക്കു നേരെ കേസ് എടുത്തില്ല. മാത്രമല്ല പൊലീസ് അക്രമികള്‍ക്ക് പിന്തുണ നല്‍കുകയാണ ചെയ്തതെന്നും ബീഗം ആഷാ ഷെറിന്‍ പറയുന്നു. വീട് കയറി ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുന്‍പ് രണ്ടു തവണ ഇവര്‍ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിരുന്നു. ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ കത്തിയും, വാളും ഉപയോഗിച്ച് നിരപരാധിയെ ആക്രമിക്കുന്ന സംഭവത്തില്‍ സാക്ഷി പറഞ്ഞതിനാണ് തന്നോട് സി.പി.എം പ്രവര്‍ത്തകര്‍ പകപോക്കുന്നതെന്നും ഇവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button