IndiaNews

ചരിത്രത്തിലാദ്യമായി മണിപ്പുരില്‍ ബിജെപിയുടെ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

 

ഇംഫാല്‍ : നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ന് ബിജെപി സർക്കാർ മണിപ്പൂരിൽ അധികാരമേൽക്കും.ചരിത്രത്തിലാദ്യമായാണ് ബിജെപി ഇവിടെ അധികാരത്തിലെത്തുന്നത്.നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കൾ ഗവർണറെ കണ്ടു ബിജെപി ഗവണ്മെന്റിനു പിന്തുണ അറിയിച്ചിരുന്നു.

ഒപ്പം നാഗ പീപ്പിൾ ഫ്രണ്ടും പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് ഗവർണ്ണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗവും കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കും. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണു ബിജെപി അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button