KeralaNewsGulf

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് സാഹചര്യങ്ങള്‍ അനുകൂലമാകുന്നു: ദൈവം അനുഗ്രഹിച്ചാല്‍ ഒരു മാസത്തിനകം

ദുബായ്: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു.അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടൻ സാധ്യമാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. രാമചന്ദ്രന്‍ പണം നല്‍കാനുള്ള ബാങ്കുകളുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒത്തുതീര്‍പ്പിലെത്തിയതിനെതുടർന്നാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്. ബാങ്കുകള്‍ ഏഴോളം കേസുകള്‍ പിന്‍വലിച്ചു വിട്ടുവീഴ്ചയ്ക്ക് തയ്യാറായ സാഹചര്യമാണ് ഇപ്പോഴുള്ളത്. മറ്റ് ബാങ്കുകളോട് കടം വീട്ടാൻ സാവകാശം ചോദിക്കാനാണ് തീരുമാനം.

മറ്റു ബാങ്കുകൾ കൂടി ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിന്റെ മോചനം ഉടൻ തന്നെയുണ്ടാകും. മറ്റു വ്യക്തികളോ സ്ഥാപനങ്ങളോ സഹായിക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതിനിടെ, അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കി. രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം പലവിധത്തിലുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു.രാമചന്ദ്രൻ പുറത്തിറങ്ങിയാൽ മാത്രമേ വസ്തുക്കൾ വിറ്റായാലും ബാങ്കുകൾക്ക് പണം തിരികെ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ അദ്ദേഹത്തിന് മോചനം സാധ്യമാകാതെ പോകുന്നതാണ് ഇടപെടൽ നീണ്ടുപോകാൻ ഇടയാക്കുന്നത്.

വായ്പ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് 2015ല്‍ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 18 മാസമായി രാമചന്ദ്രൻ ദുബായിലെ ജയിലിൽ കഴിയുകയാണ്. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button