പിറവം: ദുരൂഹ മരണം സംഭവിച്ച സി എ വിദ്യാർത്ഥിനി മിഷേലിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സുരേഷ് ഗോപി എം പി.പിറവത്തുള്ള വീട്ടിലെത്തി മിഷേലിന്റെ അച്ഛന്‍ ഷാജി വര്‍ഗീസിനെയും അമ്മ സൈലമ്മയെയും സഹോദരന്‍ മൈക്കിളിനെയും അദ്ദേഹം ആശ്വസിപ്പിച്ചു. പെണ്മക്കളെ വളർത്തുന്ന ഒരച്ഛൻ എന്ന നിലയിൽ മകളെ നഷ്ടപ്പെട്ട മിഷേലിന്റെ മാതാപിതാക്കളുടെ വിഷമം തനിക്കു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രമസമാധാന നില തകർന്നതിനെ പറ്റി രാജ്യ സഭയിൽ ഉന്നയിക്കുമ്പോൾ ഈ വിഷയവും ചർച്ച ചെയ്യുമെന്നും മിഷേലിനെ കാണാനില്ലെന്ന പരാതിയുമായി മൂന്നു പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടി വന്നതു തന്നെ നമ്മുടെ നിയമപാലന വ്യവസ്ഥയിലെ വലിയ പോരായ്മയാണ് എന്നും അദ്ദേഹം പറഞ്ഞു.പോലീസ് സ്റ്റേഷന്റെ അനാസ്ഥ ദുഃഖകരമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സുരേഷ് ഗോപി എത്തിയത്.
Post Your Comments