കോട്ടയം: എസ്എഫ്‌ഐക്കു നേരെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പോസ്റ്ററിലൂടെ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് എസ്എഫ്‌ഐ. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്ററുകള്‍ നേരത്തെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ വീണ്ടും പോസ്റ്ററുകള്‍ കൊണ്ടുള്ള ആക്രമണമാണ്.
ഭാരതാംബയെ അധിക്ഷേപിക്കുന്ന പോസ്റ്ററുമായാണ് എസ്.എഫ്.ഐ ഇത്തവണ എത്തിയത്. നാട്ടകം ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായാണ് ഭാരതാംബയെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ എസ്.എഫ്.ഐ പോളി യൂണിറ്റ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
പോസ്റ്ററില്‍ പറയുന്നതിങ്ങനെ…നിന്റെ മക്കള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുമ്പോഴും, ചുട്ടെരിയുമ്പോഴും നിനക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരതാംബെ നീയൊരു വേശ്യയാകുന്നു എന്നാണ് പോസ്റ്ററില്‍ എഴിതിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും ഈ വാചകങ്ങള്‍ പ്രചരിക്കുന്നുണ്ട്. കോളേജ് യൂണിയന്‍ ചെയര്‍മാനുള്‍പ്പെടെയുളള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഭാരതാംബയെ അധിക്ഷേപിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.
Post Your Comments