Kerala

പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം: അമ്മയോട് ക്ഷമ ചോദിച്ച് ശബരിനാഥന്‍

പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് അരുവിക്കര എംഎല്‍എ കെഎസ് ശബരിനാഥന്‍ ക്ഷമ ചോദിച്ചു. സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു ശബരിനാഥന്‍. തന്റെ മണ്ഡലത്തിലെ ഒരാള്‍ക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ അതിനു ക്ഷമ ചോദിക്കാന്‍ ഇദ്ദേഹം കാണിച്ച മനസ്സിനെ പലരും അഭിനന്ദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… എന്റെ മണ്ഡലത്തിലെ ഇരുമ്പയില്‍ ഒരമ്മയ്ക്കു നേരെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ എനിക്ക് അതിയായ വിഷമമുണ്ട്. ഞാന്‍ അമ്മയെ നേരില്‍ കണ്ടു. അമ്മയുടെ അടുത്ത ബന്ധുകൂടിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഞാന്‍ അമ്മയോട് ക്ഷമ ചോദിക്കുന്നു.ഒരാള്‍ക്കും, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് നേരെ ആരുടെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിക്കൂടാ. ഇക്കാര്യത്തില്‍ പ്രവര്‍ത്തകനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button