കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പോലീസിനെതിരെ പ്രതികരിച്ച് അമ്മ രംഗത്ത്. പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാനെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അമ്മ മഹിജ ചോദിക്കുന്നു. പി.കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്ന് അമ്മ മഹിജ പറഞ്ഞു.
കാക്കിയുടെ വില കാണിക്കാന്‍ പോലീസ് തയാറാവണം. മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ജിഷ്ണുവിന് ഒപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. കേസില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ പോലീസ് കണ്ടെത്തണമെന്നും മഹിജ ആവശ്യപ്പെട്ടു.
Post Your Comments