ഐഡിയ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് റോമിംഗില്‍ സൗജന്യ ഓഫറുമായി ഐഡിയ. ാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ റോമിംഗ് സൗജന്യമാക്കിയതിന് പിന്നാലെയാണ് ഐഡിയയുടെ നീക്കം. ഏപ്രില്‍ ഒന്നുമുതലാണ് സൗജന്യ റോമിംഗ് ലഭിയ്ക്കുക. എന്നാല്‍ അന്താരാഷ്ട്ര റോമിംഗിലായിരിക്കുമ്പോഴുള്ള വാല്യൂ പാക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനേ വേണ്ടിയാണ് കമ്പനിയുടെ നീക്കം.
ഹോം സര്‍ക്കിളില്‍ ലഭിക്കുന്ന ഡാറ്റാ പാക്കുകള്‍ താരിഫ് പ്ലാനുകള്‍ എന്നിവ റോമിംഗില്‍ ആയിരിക്കുമ്പോഴും ലഭിക്കും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് റോമിംഗിലായിരിക്കെ സൗജന്യ ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുന്നതിനുള്ള പദ്ധതിയും കമ്പനി അംഗീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ 400,000 നഗരങ്ങളിലുമുള്ള 200 മില്യണ്‍ 2ജി, 3ജി, 4ജി നെറ്റ് വര്‍ക്ക് ഉപയോക്താക്കള്‍ക്ക് റോമിംഗിലായിരിക്കുമ്പോള്‍ അധികചാര്‍ജ്ജുകള്‍ നല്‍കേണ്ടിവരില്ല. ഇതിന് പുറമേ റോമിംഗിലായിരിക്കുമ്പോഴും ഔട്ട്ഗോയിംഗ് കോളുകളും എസ്എംഎസുകളും ന്യായമായ നിരക്കില്‍ ആസ്വദിക്കാന്‍ കഴിയുമെന്നും ഐഡിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments