NewsIndiaInternational

2019 ലും മോദി തന്നെ- യു എസ് വിദഗ്ധർ

 

വാഷിങ്ടന്‍: 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014 ൽ മോദി സർക്കാർ നേടിയ വിജയം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.അധികാരത്തിലെത്തി 3 വർഷമായിട്ടും ബിജെപിക്ക് ലഭിച്ച ഈ തിളക്കമാർന്ന വിജയം സൂചിപ്പിക്കുന്നത് 2019ലെ പൊതുതിരഞ്ഞെടുപ്പിലും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവായി മോദി മാറിക്കഴിഞ്ഞുഎന്ന സൂചനയാണെന്ന് ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്ഫെല്‍ഡ് ചൂണ്ടിക്കാട്ടുന്നു.

നോട്ടസാധുവാക്കലിന് വളരെ വലിയ സ്വീകാര്യതയാണ് എങ്ങും ലഭിച്ചതെന്നും വിലയിരുത്തപ്പെടുന്നു.എന്നാൽ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി വിജയിച്ചാലും സഖ്യകക്ഷി സര്‍ക്കാരിനാണ് കൂടുതല്‍ സാധ്യതയെന്ന് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു.പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബിജെപിയെ തടയാം എന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button