NewsIndia

ഇന്നുമുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല

മുംബൈ: ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല. കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. അതേസമയം, പണംപിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാം. നാലു മാസംനീണ്ട നിയന്ത്രണങ്ങൾക്കാണ് അവസാനമാകുന്നത്.

ഇന്ന് മുതൽ സേവിങ്സ് അക്കൗണ്ടുകളിൽനിന്നുൾപ്പെടെ പണം പിൻവലിക്കുന്നതിനുള്ള പരിധി ഉണ്ടാവില്ല. ഇരുപതിനാലായിരമായിരുന്നു സേവിങ്സ് അക്കൗണ്ടിൽനിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക. എന്നാൽ കഴിഞ്ഞമാസം 20ന് അൻപതിനായിരമായി ഉയർത്തിയിരുന്നു. എടിഎമ്മുകളിൽനിന്നും പ്രതിദിനം പിൻവലിക്കാവുന്നതുക രണ്ടായിരത്തി അഞ്ഞൂറിൽനിന്ന് ആദ്യം നാലായിരത്തി അഞ്ഞൂറായും പിന്നീട് പതിനായിരമായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് അവസാനിക്കുന്നത്.

കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. എന്നാൽ പണംപിൻവലിക്കുന്നതിനുള്ള പരിധിസംബന്ധിച്ച് അതത് ബാങ്കുകൾക്ക് ഇനി തീരുമാനമെടുക്കാനാകും. നോട്ട് പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധികൾ അവസാനിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണവും പിൻവലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആർബിഐ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button